സി​.​െഎ.ടി.യു സത്യഗ്രഹം

കാസർകോട്​: വൈദ്യുതി മേഖല സ്വകര്യവത്കരിക്കാനുള്ള വൈദ്യുതി നിയമ ഭേദഗതി 2020 പിൻവലിക്കുക, കർഷക മാരണ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്​സ് നേതൃത്വത്തിൽ സത്യഗ്രഹം നടത്തി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്​ഘാടനം ചെയ്​തു. കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ നേതാവ് അഡ്വ. സുരേഷ് ബാബു, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി വി. ജനാർദനൻ, വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സദർ റിയാസ്, കെ.യു.എസ്.ടി.യു ജില്ല സെക്രട്ടറി വി.സി. മാധവൻ, കോൺട്രാക്ടർ വർക്കേഴ്സ് അസോസിയേഷൻ നേതാവ് റാഗിൽ, ജയ കൃഷ്ണൻ, ശ്രീനിവാസൻ, പാമു ഷമീർ, സന്തോഷ്‌, രവീന്ദ്രൻ, പ്രഭാകരൻ, ഗിരീഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.എ. ജലാലുദ്ദീൻ സ്വാഗതം പറഞ്ഞു. citu നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്​ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്​സ് ആഭിമുഖ്യത്തിൽ നടത്തിയ സത്യഗ്രഹം സി.ഐ.ടി.യു ജില്ല ജന. സെക്രട്ടറി ടി.കെ. രാജൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.