സ്​ഥിരം സമിതി; കുമ്പള​ക്ക്​ പിന്നാലെ ബദിയടുക്കയിലും മഞ്ചേശ്വരത്തും ബി.ജെ.പി-സി.പി.എം ധാരണ

മഞ്ചേശ്വരത്ത്​ സി.പി.​െഎ വിട്ടുനിന്നു കാസർകോട്​: കുമ്പള ഗ്രാമപഞ്ചായത്ത്​ സ്​ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി സഖ്യം വിജയം കൊയ്​തതിനുപിന്നാലെ ബദിയടുക്കയിലും മഞ്ചേശ്വരത്തും സ്​ഥിരംസമിതിക്കുവേണ്ടി സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തു. മഞ്ചേശ്വരത്ത്​ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ നീക്കു​േപാക്കിൽനിന്ന്​ സി.പി.​െഎ അംഗം വിട്ടുനിന്നു. ബദിയടുക്കയിൽ ആകെ പത്തൊമ്പത് അംഗങ്ങളില്‍ എട്ട് ബി.ജെ.പി, എട്ട് യു.ഡി.എഫ്, രണ്ട് എൽ.ഡി.എഫ്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ ദിവസം നടന്ന, സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി സ്ഥാനാർഥികളെ സി.പി.എം അംഗങ്ങളും നേരെ തിരിച്ചും പിന്തുണച്ചു. ധനകാര്യം വൈസ്​ പ്രസിഡൻറിൽ നിക്ഷിപ്​തമാണ്​. വികസനം, ക്ഷേമകാര്യം, ആരോഗ്യ- വിദ്യാഭ്യാസം എന്നീ സമിതികളിലേക്കുള്ള അംഗങ്ങളെയാണ്​ തെരഞ്ഞെടുത്തത്​. വികസനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ മൂന്നുപേർ ബി.ജെ.പിക്കാരായി. അതോടെ സമിതിയിൽ അധ്യക്ഷസ്​ഥാനം ബി.ജെ.പി ഉറപ്പിച്ചു. ക്ഷേമകാര്യ സമിതിയിൽ നാലുപേരിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ചേർന്ന്​ മൂന്ന്​ അംഗങ്ങൾ. ഇവിടെ അധ്യക്ഷ സ്​ഥാനത്തേക്ക്​ ധാരണ പ്രകാരം ബി.ജെ.പി സി.പി.എമ്മിനെ പിന്തുണക്കും. ആരോഗ്യ വിദ്യാഭ്യാസത്തിൽ നാല്​ അംഗങ്ങളിൽ രണ്ട്​ ബി.ജെ.പിക്കാണ്​. ഒരു ലീഗും ഒരു സ്വതന്ത്രനുമാണ്​ മറ്റുള്ളവർ. ലീഗ്​, സ്വതന്ത്രന്​ വോട്ടുചെയ്യും. അതുവഴി അധ്യക്ഷ സ്​ഥാനത്തേക്ക്​ നറുക്കെടുപ്പ്​ വേണ്ടിവരും. 11നാണ്​ സ്​ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ്​. 21 അംഗങ്ങളുള്ള മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ മൂന്ന്​ സ്​ഥിരംസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടന്നപ്പോൾ രണ്ട്​ സമിതികളിൽ ബി.ജെ.പിക്കും ഒരു സമിതിയിൽ സി.പി.എമ്മിനും ഭൂരിപക്ഷം ലഭിച്ചു. സി.പി.എം, ബി.ജെ.പി സ്​ഥാനാർഥികൾക്ക്​ ഇരു പാർട്ടികളുടെയും അംഗങ്ങളെ ചേർത്തുള്ള 11വീതം വോട്ട്​ ലഭിച്ചപ്പോൾ യു.ഡി.എഫിന്​ ഒരു സ്വതന്ത്ര​ൻെറ പിന്തുണയോടെ എട്ടു വോട്ട്​ ലഭിച്ചുവെങ്കിലും ഒരു സമിതിയിലും ഭൂരിപക്ഷം നേടാനുള്ള അംഗങ്ങളെ ലഭിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.