പാലായി അണ​ക്കെട്ട്​ പാലം നിർമാണം അന്തിമഘട്ടത്തിൽ

നീലേശ്വരം: നീലേശ്വരത്തി​‍ൻെറ സ്വപ്നപദ്ധതിയായ പാലായി റഗുലേറ്റർ കം ഷട്ടർ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്​ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. 227 മീറ്ററാണ് പാലത്തി​‍ൻെറ നീളം. മുഴുവൻ തൂണുകളുടെ നിർമാണവും പൂർത്തിയായി. അണക്കെട്ട് പാലമായതിനാൽ ഒരു ഭാഗം ഷട്ടർ നിർമിക്കും. 65 കോടി രൂപയാണ് പദ്ധതി തുക. നബാർഡി​‍ൻെറ സഹായത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. നീലേശ്വരം നഗരസഭയിലെ പാലായി, കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂക്കോട്ടും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. നീലേശ്വരം നഗരസഭ, കിനാനൂർ കരിന്തളം, ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കാർഷിക അഭിവൃദ്ധിക്കും ഇത് സഹായകരമാകും. ചീമേനിയിൽ നിന്ന് കാസർകോ​േട്ടക്ക് എളുപ്പത്തിൽ എത്താൻ പാലം സഹായകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.