ഇടവിളകളാൽ സമൃദ്ധം കയ്യൂരിലെ പാടങ്ങൾ

ചെറുവത്തൂർ: ജില്ലയിൽ കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന പാടശേഖരങ്ങളിലൊന്നായ കയ്യൂർ വയൽ ഇടവിളകളാൽ സമൃദ്ധം. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഇപ്പോൾ ഇടവിളകളാണ് കൃഷി ചെയ്യുന്നത്. പയർ, മുതിര, ഉഴുന്ന് എന്നീ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒപ്പം പച്ചക്കറികളും സുലഭമായി ഇവിടെയുണ്ട്. കയ്യൂർ കണ്ടത്തിലമ്മ ക്ഷേത്രത്തിന് ചുറ്റുമുള്ള ഏക്കറോളം പ്രദേശം ഇടവിളകൃഷി നിറച്ച് മനോഹര കാഴ്ച ഒരുക്കുന്നു. മണ്ണിലെ നൈട്രജ​‍ൻെറ അളവും ഫലപുഷ്​ടിയും വർധിപ്പിക്കുമെന്നതാണ് ഇടവിളകൃഷികൾ കൊണ്ടുള്ള പ്രധാന ഗുണം. അടുത്ത വിത്തിറക്കുന്ന ഏപ്രിലിനുമുമ്പ് ഇടവിളകൃഷിയുടെ വിളവെടുപ്പ് നടത്തും. ചെറുവത്തൂർ, നീലേശ്വരം, ചീമേനി, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ കൂടുതൽ ആവശ്യക്കാർ കയ്യൂർ വിഭവങ്ങൾക്ക് തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.