സ്കൂൾ, കോളജ് ഗെയിംസിൽ പഞ്ചഗുസ്തി ഉൾപ്പെടുത്തണം

ഉദുമ: സംസ്ഥാന സ്കൂൾ ഗെയിംസിൽ പഞ്ചഗുസ്തി കായിക മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന് ജില്ല ആം റസ്​ലിങ്​ അസോസിഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. അന്തർ ദേശീയ പഞ്ചഗുസ്തി താരം എം.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഒബ്സർവർ ടി.വി. കൃഷ്ണൻ, സംസ്ഥാന ആം റസ്​ലിങ് അസോസിയേഷൻ ഒബ്​സർവർ കെ.വി. മനോഹരൻ, പള്ളം നാരായണൻ, രാജേഷ് കടിക്കാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. പ്രിയേഷ് (പ്രസി.), കെ. അനിൽ കുമാർ (വൈ. പ്രസി.), പള്ളം നാരായണൻ (സെക്ര.), പി.ആർ. ശരത് (ജോ. സെക്ര.), സുരേഷ് മോഹൻ കാഞ്ഞങ്ങാട് (ട്രഷ.), എം.വി. പ്രദീഷ് (ജില്ല സ്പോർട്സ് കൗൺസിൽ നോമിനി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.