സി.പി.എം-ബി.ജെ.പി ധാരണ വരാൻ പോകുന്ന സഖ്യത്തി​െൻറ സൂചനയെന്ന്​

സി.പി.എം-ബി.ജെ.പി ധാരണ വരാൻ പോകുന്ന സഖ്യത്തി​ൻെറ സൂചനയെന്ന്​ ബദിയടുക്ക: നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടി​ൻെറ മുന്നൊരുക്കത്തി​‍ൻെറ സൂചനയാണ് ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ സ്​ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത്‌ പ്രസിഡൻറ്​ രിഫായി ചർളടുക്കയും ജന. സെക്രട്ടറി തയ്യിബ് പള്ളത്തടുക്കയും ആരോപിച്ചു. സി.പി.എം അംഗങ്ങളായ അഞ്ചാം വാർഡ്​ അംഗം ജ്യോതി, 13ാം വാര്‍ഡില്‍നിന്നും വിജയിച്ച രവികുമാര്‍ റൈ എന്നിവരാണ് എല്ലാ സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.