ഡിജിറ്റല്‍ പോസ്​റ്റര്‍, ഫോട്ടോ മത്സരം

കാസർകോട്​: കഴിഞ്ഞ നാലര വര്‍ഷത്തിനകത്ത് ജില്ലയിലുണ്ടായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ഫോട്ടോ, ഡിജിറ്റല്‍ പോസ്​റ്റര്‍ മത്സരം സംഘടിപ്പിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്​ സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. 'നിങ്ങള്‍ കണ്ട വികസന കാഴ്ച' എന്നതാണ് വിഷയം. പ്രഫഷനല്‍ കാമറ ഉപയോഗിച്ചോ മൊബൈലിലോ ഷൂട്ട് ചെയ്യാം. എന്‍ട്രികള്‍ ജനുവരി 15നകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, സിവില്‍ സ്​റ്റേഷന്‍ പി.ഒ. വിദ്യാനഗര്‍, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ഹാര്‍ഡ് കോപ്പിയും prdcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സോഫ്റ്റ് കോപ്പിയും ലഭിക്കണം. ഫോട്ടോ, ഡിജിറ്റല്‍ പോസ്​റ്റര്‍ മത്സരങ്ങള്‍ വെവ്വേറെയാണ്. ഫോണ്‍: 04994 255145. ...................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT