കാസർകോട്: ജില്ല പഞ്ചായത്ത് അവയവം മാറ്റിെവച്ചവർക്കായി വകയിരുത്തിയ സാമ്പത്തിക പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതീക്ഷ ഓർഗൺ റസീപ്യൻറ് അസോസിയേഷൻ (പോർഫ) ജില്ല കമ്മിറ്റി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന് നിവേദനം നൽകി. 2020-21 സാമ്പത്തിക വർഷത്തിൽ 45ലക്ഷം രൂപ നീക്കിെവച്ചിരുന്നു. എന്നാൽ, ചില കാരണങ്ങൾ കൊണ്ട് പദ്ധതി നടപ്പായിട്ടില്ല. പുതിയ ഭരണസമിതി പദ്ധതി യാഥാർഥ്യമാക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അബ്ദുൽ സലാം അപ്സര (ജില്ല പ്രസിഡൻറ്), ഖാലിദ് കൊളവയൽ (സംസ്ഥാന ജോ. സെക്രട്ടറി), കെ.എം. അനന്തൻ, വിനോദ് (എക്സിക്യൂട്ടിവ് അംഗം) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.