കാസർകോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പുകളിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ ബി.ജെ.പിയെ ഇടതു മുന്നണിയിലെ ഘടക കക്ഷിയാക്കി ഉൾപ്പെടുത്തുന്നതായിരിക്കും ഉത്തമമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. സാമുദായിക ധ്രുവീകരണം നടത്തി അധികാര തുടർച്ച സ്വപ്നം കാണുന്ന സി.പി.എം ലക്ഷ്യത്തിലെത്താൻ ഏതു തരംതാണ രാഷ്ട്രീയ നിലപാടും സ്വീകരിക്കുമെന്നതിൻെറ തെളിവാണ് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്. ലീഗിനെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ സി.പി.എം നടത്തുന്ന ഹീന പ്രവർത്തനങ്ങൾ സി.പി.എമ്മിനെ നാശത്തിലെത്തിക്കുമെന്നതിൽ സംശയമില്ല. ചെങ്കള, എടനീർ, ദേലംപാടി, പുത്തിഗെ ഡിവിഷനുകളിലും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലെ ചില വാർഡുകളിലും മഞ്ചേശ്വരം, വൊർക്കാടി, കുമ്പള, പുത്തിഗെ, മൊഗ്രാൽപുത്തൂർ, ബദിയടുക്ക പഞ്ചായത്തുകളിലും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കി സി.പി.എം നേട്ടം കൊയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ എസ്.ഡി.പി.ഐയുമായി കൂട്ടുകൂടാൻ സി.പി.എമ്മിന് മടിയുണ്ടായിട്ടില്ല. ബി.ജെ.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെ വാരിപ്പുണരുന്നത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. ജില്ലയിലെ ചില പഞ്ചായത്തുകളിൽ സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ സാമ്പാർ മുന്നണിയാണ് അധികാരം കൈയാളുന്നതെങ്കിൽ പൈവളിഗയിൽ സി.പി.എം അംഗം ജയന്തി പ്രസിഡൻറും ബി.ജെ.പി അംഗം പുഷ്പ ലക്ഷ്മി വൈസ് പ്രസിഡൻറുമായാണ് ഭരണം നടത്തുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് സി.പി.എം, ബി.ജെ.പി ജില്ല കമ്മിറ്റികൾ മൗനം പാലിക്കുകയാണ്. ജില്ലയിലെ ജനാധിപത്യ മതേതര വിശ്വാസികൾ സി.പി.എമ്മിൻെറ ഇത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനം തിരിച്ചറിയണമെന്നും ഇത്തരം കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്നും അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.