കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.െഎ പ്രവർത്തകൻ പഴയകടപ്പുറത്തെ അബ്ദുറഹ്മാൻ ഔഫിനെ വധിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ ആഷിർ, ഹസൻ എന്നിവരെ ഹൊസ്ദുർഗ് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം സംബന്ധിച്ച കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായാണ് ഇരു പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം നാളെ രാവിലെ 11നു കോടതിയിൽ ഹാജരാക്കണം. ഒന്നാം പ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിനെ അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങി കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു. photo: ksg ouf ഔഫ് വധക്കേസ് പ്രതികളെ ഹൊസ്ദുർഗ് കോടതിയിൽനിന്നു പുറത്തേക്ക് കൊണ്ടുവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.