പുസ്തകരുചി: ജേതാക്കൾ

ചെറുവത്തൂർ: ഗ്രന്ഥശാല ദിനത്തി​ൻെറ ഭാഗമായി ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല പരിധിയിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി കോവിഡ്കാല വായനയെ ആസ്പദമാക്കിയുള്ള പുസ്തക ആസ്വാദന കുറിപ്പ് മത്സരമായ പുസ്തകരുചിയുടെ വിജയികളെ പ്രഖ്യാപിച്ചു. അജയ് പി. മങ്ങാടി​ൻെറ സൂസന്നയുടെ ഗ്രന്​ഥപ്പുരയെപ്പറ്റി ആസ്വാദനമെഴുതിയ ചെറുവത്തൂർ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ കെ. നാരായണനാണ് ഒന്നാം സ്ഥാനം. പാടിക്കീൽ ജി.യു.പി സ്കൂളിലെ വി.വി. മാധവൻ (ജീവനോടെ കത്തിയെരിഞ്ഞവൾ-സൗദ) രണ്ടാം സ്​ഥാനവും തൃക്കരിപ്പൂർ സൻെറ് പോൾസ് എ.യു.പി സ്കൂളിലെ ഇ. അജിത കുമാരി (ആടുജീവിതം -ബെന്യാമിൻ) മൂന്നാം സ്​ഥാനവും നേടി. വാസു ചോറോട്, സി.എം. വിനയചന്ദ്രൻ, പി. വേണുഗോപാലൻ എന്നിവരായിരുന്നു സൃഷ്​ടികൾ വിലയിരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.