പുഴുശല്യം: നെൽകൃഷി നശിച്ചു

nlr puzhu attack nelkrishi കരിന്തളം മീർക്കാനത്ത് പുഴുശല്യം മൂലം നശിച്ച നെൽകൃഷി നീലേശ്വരം: പുഴുശല്യം മൂലം ഏക്കർകണക്കിന് നെൽകൃഷി നശിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ മീർകാനം സി.പി.എം ബ്രാഞ്ചി​ൻെറ ഭക്ഷ്യസുരക്ഷ യജ്ഞത്തി​ൻെറ ഭാഗമായി ഇറക്കിയ ഒന്നര ഏക്കർ നെൽകൃഷിയാണ് പുഴുശല്യം മൂലം നശിച്ചത്. ചെറിയ പുഴുക്കൾ നെല്ല് ഇലകളിൽ കയറി പൂർണമായും കരിഞ്ഞപോലെയായി. ലോക്ഡോൺ സമയത്താണ് വിത്തിറക്കിയത്. കൊയ്യാൻ പാകത്തിലായപ്പോഴേക്കും പുഴുശല്യം മൂലം നെൽകൃഷിയും നശിച്ചു. ഇത് വൻ സാമ്പത്തികനഷ്​ടത്തിനിടയാക്കി. കൂടാതെ കപ്പ, ചേമ്പ് എന്നീ കൃഷികൾ വിളവെടുക്കാൻ പാകത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.