കീഴൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ കുത്തിവെപ്പ് തുടരണം

ഉദുമ: കീഴൂർ കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്​തമാകുന്നു. പ്രദേശവാസികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളും സ്വകാര്യ സ്​ഥാപനങ്ങൾ വഴിയാണ് നിലവിൽ കുത്തിവെപ്പ് നടത്തുന്നത്. ഒരു കുട്ടിക്ക് ഒരു പ്രാവശ്യം കുത്തിവെപ്പ് നടത്താൻ 1200 രൂപയാണ് സ്വകാര്യ സ്​ഥാപനങ്ങൾ ഈടാക്കുന്നത്. കുട്ടികളുടെയും ഗർഭിണികളുടെയും സമ്പൂർണ ആരോഗ്യത്തിന് കുത്തിവെപ്പ് അനിവാര്യഘടകമായതിനാൽ ഉടൻ കുത്തിവെപ്പ് തുടരാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ.എസ്. സാലി കീഴൂർ ജില്ല കലക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.