കാഞ്ഞങ്ങാട്: ഒരുനിർധന കുടുംബത്തിനുകൂടി തുണയായി ചങ്ങായി സഖാക്കൾ വാട്സ് ആപ് കൂട്ടായ്മ. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കൊവ്വൽപള്ളി ശശികലയുടെ ചികിത്സക്കായി പണം സ്വരൂപിക്കുകയാണ് ഇക്കുറി ലക്ഷ്യം. ഇതിനായി തികച്ചും വ്യത്യസ്തമായ രീതിയിലുള്ള നടത്തുകയാണ് ഇവർ. കൂട്ടായ്മ ഒരുക്കിയ ബിരിയാണി, ഒരു നേരത്തെ ആഹാരം കിട്ടാതെ കഷ്ടപ്പെടുന്ന അലഞ്ഞുതിരിയുന്നവർക്കും കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും അനാഥമന്ദിരത്തിലെ അന്തേവാസികൾക്കും സൗജന്യമായി നൽകുകയും തയാറാക്കിയ മുഴുവൻ ബിരിയാണിയുടെ തുക കൂട്ടായ്മയിലെ അംഗങ്ങളും മറ്റു വ്യക്തികളും സംഭാവനയായി നൽകുകയുമായിരുന്നു. മാതൃക പ്രവർത്തനത്തിലൂടെ ശശികലയുടെ ചികിത്സ ചെലവിലേക്ക് പണംസ്വരൂപിക്കുന്നതോടൊപ്പംതന്നെ വയറെരിയുന്നവരുടെ തുണയാകുന്നതിന് ചങ്ങായി സഖാക്കൾ കൂട്ടായ്മക്ക് കഴിഞ്ഞു. കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും സ്വരൂപിക്കാനാണ് കൂട്ടായ്മ ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. സൗജന്യ ഭക്ഷണ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. കൂട്ടായ്മ കൺവീനർ രാഹുൽ നീലാങ്കര അധ്യക്ഷത വഹിച്ചു. ഷിജു കാഞ്ഞങ്ങാട് സൗത്ത്, എ.അനീഷ്, മനു മാതോത്ത്, നിഷാന്ത് കൊവ്വൽപള്ളി, കെ. മധു, അനീഷ് കൊവ്വൽപള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.