ആറ് സി.ഡി.എസുകളെ കണക്ട് ടു വര്‍ക്ക് സൻെററുകളായി തിരഞ്ഞെടുത്തു ആറ് സി.ഡി.എസുകളെ കണക്ട് ടു വര്‍ക്ക് സൻെററുകളായി തിരഞ്ഞെടുത്തു കാസർകോട്: ജില്ലയിൽ ആറ് ബ്ലോക്കുകളിലെ ആറ് സി.ഡി.എസുകളെ കണക്ട് ടു വര്‍ക്ക് സൻെററുകളായി തിരഞ്ഞെടുത്തു. അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ മൃദു നൈപുണ്യങ്ങള്‍ (സോഫ്റ്റ് സ്‌കില്‍സ്) വികസിപ്പിക്കുക, അവര്‍ക്ക് വേതന തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയാണ് കണക്ട് ടു വര്‍ക്ക്. ഓരോ പരിശീലന കേന്ദ്രത്തിലും 33 പേര്‍ക്ക് വീതം പരിശീലനം നല്‍കി അവരെ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ത്രിവത്സര പോളി ഡിപ്ലോമ, ഐ.ടി.ഐ, ഡിഗ്രി, പി.ജി. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും അപേക്ഷഫോറം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.