ചികിത്സ സഹായ വിതരണവും അനുമോദനവും

കാഞ്ഞങ്ങാട്: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന സഹോദരനെ ചേർത്തുപിടിച്ചും പരീക്ഷ വിജയികളെ അനുമോദിച്ചും അതിയാമ്പൂരിലെ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്​ഘാടനം ചെയ്​തു. കെ.ടി. നിധിൻ അധ്യക്ഷത വഹിച്ചു. ട്യൂമർ ബാധിച്ച്​ കോഴിക്കോട് എം.വി.ആർ കാൻസർ സൻെററിൽ ചികിത്സയിൽ കഴിയുന്ന വെള്ളിക്കോത്ത് വീണ ചേരിയിലെ ദാമോദരൻ– കാർത്യായനി ദമ്പതികളുടെ മകൻ 22 വയസ്സുള്ള ദിലീപി​ൻെറ ചികിത്സക്കായി ബിരിയാണി ഫെസ്​റ്റിലൂടെ സ്വരൂപിച്ച 60,000 രൂപ നഗരസഭ ചെയർമാനിൽനിന്ന്​ സഹായ കമ്മിറ്റി ചെയർമാൻ ശിവജി വെള്ളിക്കോത്ത് ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ എസ്​.എസ്​.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ 20 വിദ്യാർഥികളെ ജില്ല പ്രസിഡൻറ്​ പി.കെ. നിഷാന്ത് അനുമോദിച്ചു. അഞ്ചു വിദ്യാർഥികൾക്ക് ക്ലബിലും ബാക്കിയുള്ളവർക്ക് വീടുകളിലെത്തിയുമാണ് അനുമോദന ചടങ്ങ് നടത്തിയത്. സേതു കുന്നുമ്മൽ, ബ്രാഞ്ച് സെക്രട്ടറി ബി. ഗംഗാധരൻ, മേഖല സെക്രട്ടറി ശരത് ഉദയംകുന്ന്, എ.കെ. രസിക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.