ഫ്രറ്റേണിറ്റി മൂവ്മെൻറ്​ വിദ്യാഭ്യാസ സഹായം നൽകി

ഫ്രറ്റേണിറ്റി മൂവ്മൻെറ്​ വിദ്യാഭ്യാസ സഹായം നൽകി ഫ്രറ്റേണിറ്റി മൂവ്മൻെറ്​ വിദ്യാഭ്യാസ സഹായം നൽകി ദേലംപാടി: ദേലംപാടി കണ്ണംകോൽ കോളനിയിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി വിദ്യാഭ്യാസ സഹായം നൽകി. ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാതിരുന്ന കോളനിയിൽ ജൂൺ മാസത്തിൽ ടി.വി സ്​ഥാപിക്കുകയും അതോടൊപ്പം ഫ്രറ്റേണിറ്റി പ്രവർത്തകയായ അനീസ ടീച്ചറുടെ നേതൃത്വത്തിൽ സൗജന്യ ട്യൂഷനും നടത്തിവരുകയാണ്. ഒന്നുമുതൽ 10 വരെയുള്ള അമ്പതോളം വിദ്യാർഥികൾക്കുള്ള പഠന കിറ്റ് വിതരണം ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല പ്രസിഡൻറ്​ സിറാജുദ്ദീൻ മുജാഹിദ് അനീസ ടീച്ചർക്ക്​ കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സി.എ. യൂസുഫ്, ജില്ല വൈസ് പ്രസിഡൻറ്​ റാഷിദ് മുഹ്​യിദ്ദീൻ, ഷഹബാസ് കോളിയാട്, യാസർ ചെമ്പരിക്ക എന്നിവർ സംബന്ധിച്ചു. freternity ദേലംപാടി കണ്ണംകോൽ കോളനിയിൽ പഠന കിറ്റ് വിതരണം ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ്​ സിറാജുദ്ദീൻ മുജാഹിദ് അനീസ ടീച്ചർക്ക്​ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.