സ്‌പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്​

കാസർകോട്​: സ്‌പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സൻെററില്‍ 2020-21 വർഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്‌സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിന് ഊന്നല്‍ നൽകും. അപേക്ഷകര്‍ പ്ലസ് ടു/തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ആര്‍.സി.ഐയിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9645619918, 8086474212. അപേക്ഷ ക്ഷണിച്ചു കാസർകോട്​: സംസ്ഥാന വനിത വികസന കോര്‍പറേഷനു കീഴില്‍ കണ്ണൂര്‍ പിലാത്തറയിലുള്ള റീച്ച് ഫിനിഷിങ് സ്‌കൂളില്‍ ഒക്ടോബര്‍ 14ന് ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ഓണ്‍ലൈന്‍ കോഴ്‌സി​ൻെറ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസം നീളുന്ന പാഠ്യപദ്ധതിയില്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇൻറര്‍വ്യൂ മാനേജ്‌മൻെറ്, വ്യക്തിത്വ വികസനം, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 04972800572, 9496015018. അഭിമുഖ സ്ഥലം മാറ്റി കാസർകോട്​: കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനാല്‍ ചൊവ്വാഴ്ച മുതല്‍ ഒക്‌ടോബര്‍ 13 വരെ കാഞ്ഞങ്ങാട് ജില്ല മെഡിക്കല്‍ ഓഫിസില്‍ നടത്താനിരുന്ന രണ്ടാം ഗ്രേഡ് ആശുപത്രി അറ്റൻഡർമാരുടെ അഭിമുഖം കാഞ്ഞങ്ങാട് പുതിയകോട്ടയിലുള്ള ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലേക്ക് മാറ്റിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.