കോവിഡ് പോസിറ്റിവായ സുഹൃത്തിന് കൂട്ടുനിന്ന ഫൈസലിന് ദുരിതം

പടന്ന: കോവിഡ് പോസിറ്റിവായ സുഹൃത്തിന് കൂട്ടുനിന്ന പടന്ന പൊറോട്ടെ ഫൈസലിന്​ (36) ദുരിതം. ത​ൻെറ തൊഴിലുടമയായ യുവാവിന് കോവിഡ് പോസിറ്റിവ് ആയപ്പോൾ എട്ടുദിവസത്തോളം ഹോം ക്വാറൻറീനിൽ കൂട്ടുനിന്ന ഫൈസലിനെ, നെഗറ്റിവ് ആയപ്പോൾ യുവാവ് ​ൈകയ്യൊഴിഞ്ഞത്രെ. തുടർന്ന് ഒരുരാവും പകലും ഫൈസലിന് റോഡിൽ കഴിയേണ്ടിവന്നു. സഹതാപം തോന്നി ഒരാൾ നൽകിയ കാറിൽ കിടന്നാണ് ഫൈസൽ ശനിയാഴ്‌ച രാത്രി നേരം വെളുപ്പിച്ചത്. ഞായറാഴ്ച താമസിക്കാൻ ഇടമില്ലാതെ ഏറെ വലഞ്ഞ ഫൈസലിന് ഒടുവിൽ പടന്ന ശറഫ് കോളജിൽ താൽക്കാലിക ക്വാറൻറീൻ സൗകര്യം ഒരുക്കുകയായിരുന്നു. പോസിറ്റിവായ വ്യക്​തിക്കൊപ്പം ഒരാഴ്ച കഴിഞ്ഞതിനാൽ, അസുഖബാധിതരും പ്രായമായവരുമുള്ള സ്വന്തം വീട്ടിൽ ഫൈസലിന് പോകാൻ കഴിയില്ലായിരുന്നു. കഴിഞ്ഞ മാസം 28ന് പനിയെ തുടർന്നാണ് ഫൈസലി​ൻെറ തൊഴിലുടമയും സുഹൃത്തുമായ യുവാവ് പയ്യന്നൂരിൽ കോവിഡ് ടെസ്​റ്റ്​ നടത്താൻ പോയത്. പോകുമ്പോൾ ഫൈസലിനെയും കൂടെ കൂട്ടുകയായിരുന്നു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും യുവാവി​ൻെറ നിർബന്ധത്തിൽ കൂടെപ്പോയി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ടെസ്​റ്റിൽ യുവാവ് പോസിറ്റിവ് ആയപ്പോൾ, ഒപ്പം വന്ന താൻ മാതമംഗലത്തുള്ള ഭാര്യവീട്ടിൽ പോയി ക്വാറൻറീനിൽ കഴിയാമെന്ന് ഫൈസൽ പറഞ്ഞെങ്കിലും ത​ൻെറ കൂടെ കടപ്പുറത്തുള്ള ഭാര്യവീട്ടിൽ കൂട്ടുനിൽക്കണമെന്നും ഒന്നിനും ഒരു കുറവുംവരാതെ ഞാൻ നോക്കാമെന്നും യുവാവ് അപേക്ഷിച്ചപ്പോൾ പോസിറ്റിവായ വ്യക്​തിയുടെ കൂടെ ക്വാറൻറീനിൽ കഴിയുക എന്ന സാഹസത്തിന് ഫൈസൽ തയാറായി. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച യുവാവി​ൻെറ പരിശോധന ഫലം നെഗറ്റിവ് ആയതോടെ സുഹൃത്തി​ൻെറയും അടുത്ത വീട്ടിൽ താമസിക്കുന്ന സുഹൃത്തി​ൻെറ ബന്ധുക്കളുടെയും മനോഭാവം മാറിയെന്ന് ഫൈസൽ പറയുന്നു. അതുവരെ കൃത്യസമയത്ത് കിട്ടിയിരുന്ന ഭക്ഷണം പിന്നെ ചോദിച്ചാലേ കിട്ടൂവെന്നായി. യുവാവ് നെഗറ്റിവ് ആയാൽ തന്നെയും പരിശോധിച്ച് നെഗറ്റിവ് ഫലം കിട്ടിയാൽ മാത്രമേ പറഞ്ഞുവിടുകയുള്ളൂവെന്നുപറഞ്ഞ സുഹൃത്തും കുടുംബക്കാരും പിന്നെ ഫൈസിലോട് സ്വന്തം വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. ഇതോടെ മനം മടുത്ത് ഇറങ്ങേണ്ടിവന്ന ഫൈസലിനെ യുവാവ് കാറിൽ പടന്നയിൽ കൊണ്ടിറക്കി സ്​ഥലംവിട്ടു. തുടർന്നാണ് ഫൈസലിന് ഒരുരാവും പകലും റോഡിൽ കഴിയേണ്ടിവന്നത്. ശനിയാഴ്ച തന്നെ തങ്കയത്ത് കോവിഡ് പരിശോധനക്ക് ശ്രമിച്ചെങ്കിലും പരിശോധന പരിധി കഴിഞ്ഞതിനാൽ ടെസ്​റ്റ്​​ ചെയ്യാൻ കഴിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT