പൊള്ളപ്പൊയിൽ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിച്ചു

ചെറുവത്തൂർ: പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കി പൊള്ളപ്പൊയിൽ പ്രദേശത്തെ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരൻ മാസ്​റ്റർ പ്രഖ്യാപനം നടത്തി. പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ ചെയർമാൻ എം. കുഞ്ഞിരാമൻ മാസ്​റ്ററുടെ നേതൃത്വത്തിൽ 487ൽ അധികം വീടുകളിൽ വെണ്ട, വഴുതിന, പച്ചമുളക്, നരമ്പൻ, കക്കിരി തുടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവ കൃഷി ചെയ്തു. ഹരിത കേരളം മിഷൻ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഹരിത സമൃദ്ധി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ്​ പി. ശൈലജ അധ്യക്ഷത വഹിച്ചു. കെ. ദാമോദരൻ, മൈമൂനത്ത്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ പി.വി. ദേവരാജൻ എന്നിവർ സംസാരിച്ചു. chr hritha samruthi പൊള്ളപ്പൊയിൽ പ്രദേശം ഹരിത സമൃദ്ധി വാർഡായി പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരൻ പ്രഖ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.