ഒാേട്ടാ ഡ്രൈവറെ കബളിപ്പിച്ച് തുക തട്ടിയെടുത്തു

തലശ്ശേരി: കണ്ണൂരിൽനിന്ന് ട്രിപ് വിളിച്ച് തലശ്ശേരിയിലേക്ക് വന്ന യാത്രക്കാരൻ ഒാ േട്ടാ ഡ്രൈവറെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ ഡ്രൈവർ കായപുരയിൽ അബ്​ദുറഹ്മാനാണ് തട്ടിപ്പിനിരയായത്. തലശ്ശേരിയിൽ എത്തിയ ഒാ േട്ടാക്കാരനോട് മരുന്നുവാങ്ങാൻ പണം തികയുന്നില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് 3000 രൂപ വാങ്ങി യാത്രക്കാരൻ മുങ്ങുകയായിരുന്നു. കണ്ണൂരിൽ തിരിച്ചെത്തിയാൽ പണം തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് തുക കൈക്കലാക്കിയത്. പണം വാങ്ങി മുങ്ങിയ ആളെ ഏറെ നേരം ടൗണിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പ്രയാസത്തിലായ ഡ്രൈവർ അബ്​ദുറഹ്മാന് വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദാണ് സഹായത്തിനെത്തിയത്. ഇദ്ദേഹത്തെയും കൂട്ടി സെയ്ദ് തലശ്ശേരി പൊലീസ് സ്​റ്റേഷനിലെത്തി പരാതി നൽകി. കണ്ണൂരിലേക്ക് തിരിച്ചുപോകാൻ വണ്ടിക്ക് ഇന്ധനം നിറക്കാൻ ആവശ്യമായ തുകയും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.