അംബികാസുത​െൻറ വർത്തമാനം നാടൊന്നാകെ ഏറ്റെടുക്കുന്നു

അംബികാസുത​ൻെറ വർത്തമാനം നാടൊന്നാകെ ഏറ്റെടുക്കുന്നു അംബികാസുത​ൻെറ വർത്തമാനം നാടൊന്നാകെ ഏറ്റെടുക്കുന്നു തൃക്കരിപ്പൂർ: വിറ്റുവരവ് മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെച്ച നാടകസമാഹാരത്തി​ൻെറ രണ്ടാം പതിപ്പ് കേവലം 10 ദിവസത്തെ ഇടവേളയിൽ പുറത്തിറങ്ങി. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.വി. രവീന്ദ്രൻ രചിച്ച അംബികാസുതന് ഇനിയും ചിലത് പറയാനുണ്ട് എന്ന നാടകസമാഹാരമാണ് കോവിഡ് കാലത്തും വായനയുടെ വസന്തം തീർക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ഉടൻ കൈമാറുവാനാണ് ശ്രമം. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദൈന്യത ലോകത്തിനുമുന്നിൽ വരച്ചുകാട്ടിയ എൻമകജെയുടെ കഥാകാരൻ അംബികാസുതൻ മാങ്ങാട് പറയാൻ ബാക്കിവെച്ചതാണ് ഇതേപേരിലുള്ള നാടകത്തി​ൻെറ ഇതിവൃത്തം. വേറിട്ട പ്രകാശന ചടങ്ങിലൂടെയാണ് നാടക സമാഹാരം പ്രകാശനം ചെയ്തത്. കേരളത്തി​ൻെറ വിവിധ സ്​ഥലങ്ങളിൽനിന്നും അംബികാസുതൻ മാങ്ങാട് ഉൾ​െപ്പടെ 11വ്യക്തികളാണ് പുസ്തകം പ്രകാശനം ചെയ്തത്. മണ്ണിൽ മക്കളെ സ്നേഹിക്കുന്ന അമ്മമാർക്കും അമ്മയെ സ്നേഹിക്കുന്ന മക്കൾക്കും സമർപ്പിച്ചിട്ടുള്ള പുസ്തകം നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. പുസ്തക ചലഞ്ച് എന്നുള്ളനിലയിൽ തൃക്കരിപ്പൂർ, പിലിക്കോട്, കയ്യൂർ ചീമേനി, മടിക്കൈ, കണ്ണപുരം, ചെറുതാഴം ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ജനപ്രതിനിധികളും പുസ്തക ചലഞ്ചിൽ പങ്കാളികളായി. കുടുംബശ്രീ യൂനിറ്റുകളായിരുന്നു പിന്നീട്. കയ്യൂർ ചീമേനിയിൽ 300 അയൽക്കൂട്ടങ്ങൾ പുസ്തകം ഏറ്റെടുത്തു. പിന്നാലെ മറ്റു പഞ്ചായത്തുകളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ പുസ്തക ചലഞ്ചിൽ പങ്കാളികളായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഭൂരിഭാഗം സ്‌കൂളുകൾ, വായനശാലകൾ എന്നിവയും പിന്തുണയുമായി കൂടെനിന്നു. ഇതിനായി വ്യക്തികളും സംഘടനകളും നിർലോഭം സഹായിച്ചു. പയ്യന്നൂരിൽ താലൂക്ക് ലൈബ്രറി കൗൺസിലി​ൻെറ നേതൃത്വത്തിലായിരുന്നു പുസ്തകത്തെ വരവേറ്റത്. എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കുന്ന കാസർകോട്ടെ നവജീവൻ സ്‌പെഷൽ സ്‌കൂൾ അധികൃതർ നേരിട്ടെത്തി പുസ്തകങ്ങൾ കൈപ്പറ്റി. tkp Book Challenge തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകർ പുസ്തക ചലഞ്ചിൽ പങ്കെടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT