കോവിഡ് ഗൃഹചികിത്സ: നീലേശ്വരം മുന്നിൽ

നീലേശ്വരം: കോവിഡ് ചികിത്സ രംഗത്ത് ജില്ലയിൽ ആദ്യമായി തുടങ്ങിയ ഗൃഹചികിത്സ പദ്ധതിയിലും നീലേശ്വരം നഗരസഭ മുന്നിൽ. അഗസ്​റ്റ്​ 13നാണ് നീലേശ്വരത്ത് ഗൃഹചികിത്സ പദ്ധതി ആരംഭിച്ചത്. ഇതിനകം 92 രോഗികളെയാണ് ഗൃഹചികിത്സ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിച്ചത്. ഇത് മൊത്തം പോസിറ്റിവായ 127 രോഗികളുടെ 70 ശതമനത്തിൽ കൂടുതലാണ്. ജില്ലയിലെ തന്നെ ഉയർന്ന കണക്കാണിത്. കോവിഡ് രോഗികളിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളും പ്രത്യേക പ്രശ്‌നങ്ങളും കാണിക്കാത്ത പരിതഃസ്ഥിതിയിലാണ് ജില്ലയിൽ ഗൃഹചികിത്സ പദ്ധതി തുടങ്ങാൻ കലക്ടറും ഡി.എം.ഒയും അടങ്ങുന്ന സമിതി തീരുമാനിച്ചത്. ഇത്​ നഗരസഭ പ്രദേശത്തും തുടങ്ങാൻ നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതരുമായി ചർച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. ഭൂരിപക്ഷം രോഗികളും വീട്ടിൽ കിടന്ന് ചികിത്സ തുടരാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അഡ്മിറ്റ് ആകുന്നവർ പോലും സാമൂഹിക പ്രശ്‌നങ്ങൾ കാരണമാണ് സി.എഫ്.എൽ.ടി.സികളിൽ പ്രവേശിക്കുന്നത്. ആരോഗ്യ ജീവനക്കാർ ദിവസേന രോഗികളുമായി ഫോൺ വഴി ബന്ധപ്പെട്ട് രോഗവിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട്. ഡോ. വി. സുരേശനാണ് നീലേശ്വരത്ത് ഗൃഹചികിത്സ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ആവശ്യമായ സഹായ സഹകരണങ്ങൾ നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജ​ൻെറ നേതൃത്വത്തിലുള്ള ഭരണസമിതിയും നൽകുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ശശിധരൻ ഫീൽഡിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.