പെരിയ സൗഹൃദവേദി 'സാന്ത്വനം' വീടുകൾ കൈമാറി

കാഞ്ഞങ്ങാട്​: യു.എ.ഇയിലെ പ്രവാസി കൂട്ടായ്​മയായ പെരിയ സൗഹൃദ വേദിയുടെ സാന്ത്വനം വീടുകൾ കൈമാറി. പെരിയ ആയമ്പാറയിലെ നിമ്യക്കായി നിർമിച്ചുനൽകിയ വീടി​ൻെറ താക്കോൽദാനം കെ. കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ്​ ശാരദ എസ്. നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പി. ക്യഷ്ണൻ സംസാരിച്ചു. സ്​ഥാപക പ്രസിഡൻറ്​ പ്രമോദ് പെരിയ സ്വാഗതം പറഞ്ഞു. പെരിയ കല്ല്യാട്ട് കൂരാങ്കരയിലെ നാരായണിക്കായി നിർമിച്ച വീടി​ൻെറ താക്കോൽദാനം രാജ്​മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. ശാരദാ എസ്​. നായർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അരവിന്ദൻ, വി.കെ. വേണുഗോപാലൻ നായർ, പ്രതിനിധിയായ ഉദയകുമാർ കായക്കുളം, ജയദേവൻ, മുൻ ഭാരവാഹികളായ മണികണ്​ഠൻ പെരിയ, കെ. രവിന്ദ്രൻ പെരിയ, സി. ഹരികുമാർ പെരിയ, രാമകൃഷ്​ണൻ നായർ നടുവിൽ വീട്, നാരായണ അടിക, രവീന്ദ്രൻ കായക്കുളം എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ പി. കൃഷ്ണൻ നായരെ ചടങ്ങിൽ ആദരിച്ചു. veedu പെരിയ സൗഹൃദവേദി യു.എ.ഇ നിർമിച്ചുനൽകുന്ന വീടി​ൻെറ താക്കോൽ കെ. കുഞ്ഞിരാമൻ എം.എൽ.എ പെരിയയിലെ നിമ്യക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.