റീഡിങ് ക്ലബ് രൂപവത്​കരിച്ചു

നീലേശ്വരം: ദേശീയ പുസ്തക വായന ദിനത്തിൽ . ഓൺലൈൻ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റി​ൻെറ നേതൃത്വത്തിലാണ് ക്ലബ് രൂപവത്​കരിച്ചത്. രാജ്യത്തെ പ്രമുഖ പത്രങ്ങളുടെയും പുസ്തകങ്ങളുടെയും ഓൺലൈൻ വായന ലക്ഷ്യമിട്ട് വാട്സ്ആപ്​ ഗ്രൂപ്പും ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. ടി. വിജയൻ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. പി.ടി. ആരതി, എൻ. കൃഷ്ണസാഗർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.