നീലേശ്വരം: ദേശീയപാത കരുവാച്ചേരി കണിയാംവയൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. നഗരസഭ 2019-20 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെരുവുവിളക്ക് സ്ഥാപിച്ചത്. നാട്ടുകാരുടെയും റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നവരുടെയും ദീർഘകാലത്തെ ആവശ്യമാണ് നഗരസഭ യാഥാർഥ്യമാക്കിയത്. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ സ്വിച്ച് ഓൺ നിർവഹിച്ചു. ഇലക്ട്രിസിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ പി. സീതാരാമൻ, വാർഡ് കൗൺസിലർ പി.കെ. രതീഷ്, വി.പി. രാജൻ, പി. അനൂപ്, കെ. മോഹനൻ, സി. ബാലകൃഷ്ണൻ, പി. യശോദ, കെ. ശോഭ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. nlr street light കരുവാച്ചേരി കണിയാംവയൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ സ്ഥാപിച്ച തെരുവുവിളക്ക് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.