തൃക്കരിപ്പൂർ: വർഷങ്ങൾക്കുമുമ്പ് വിരമിച്ച അധ്യാപകരെയടക്കം മനസ്സുകൊണ്ട് ഒരിക്കൽക്കൂടി വിദ്യാലയത്തിലെത്തിച്ച് മാവിലാക്കടപ്പുറം ഗവ. എൽ.പി സ്‌കൂൾ സംഘടിപ്പിച്ച 'ടീച്ചിങ് നോട്ട്' വികാരനിർഭരമായി. വിദ്യാലയത്തിൻെറ ആദരവുമായി വീടുകളിലെത്തിയ അധ്യാപകർ പൂർവാധ്യാപകരുടെ മനം കവർന്നു. വിദ്യാലയ ജീവിതം അവരുടെ മനസ്സിൽ പുനർജനിക്കുകയായിരുന്നു. തോണിയിൽ കടവ് കടക്കാൻ പേടിയായതുകൊണ്ട് സ്ഥലം മാറ്റത്തിന് ശ്രമിച്ചതും, മഴപെയ്ത് വെള്ളം ക്ലാസിലേക്ക് കയറുന്നത് തടയാൻ കുട്ടികൾ മണൽ കൂട്ടി അതിരുണ്ടാക്കിയതും അവർ പങ്കുവെച്ചു. കടലറിവിൻെറ അപാരശേഖരമായിരുന്ന തുരുത്തിക്കാരൻ കണ്ണേട്ടനും കടത്തുകാരൻ കണ്ണേട്ടനുമെല്ലാം മനസ്സിൽ നിറഞ്ഞുനിന്നു. ആദരസൂചകമായി പൊന്നാടയും ഉപഹാരവും വൃക്ഷത്തൈകളും സമ്മാനിച്ചു. അധ്യാപക ദിനാഘോഷ പരിപാടികൾ റിട്ട. അഡീഷനൽ വിദ്യാഭ്യാസ ഡയറക്ടർ സി. രാഘവൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ സഖാഫി സംസാരിച്ചു. എ.വി. രാമൻ മാസ്റ്ററുടെ സ്മരണക്ക് കുടുംബാംഗങ്ങൾ സംഭാവന നൽകുന്ന പുസ്തകങ്ങൾ മകൻ എ.വി. സത്യനും ചെറുമകൾ ശ്രീലക്ഷ്മിയും ചേർന്ന് കൈമാറി. ഒ. രാജഗോപാലൻ, പി. സുലോചന, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ മറുപടി പ്രസംഗം നടത്തി. വീടുകളിലെത്തി അധ്യാപകരെ ആദരിക്കുന്നതിന് ഹെഡ്മാസ്റ്റർ എ.ജി. ശംസുദ്ദീൻ, സീനിയർ അസി. എം. സുന്ദരൻ, അധ്യാപകരായ കെ. സുരേശൻ, പി.വി. മനോജ് കുമാർ, എ. സുനിത, എം. രാജേഷ്, എൻ. ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. tkp teaching note മാവിലാക്കടപ്പുറം ഗവ. എൽ.പി സ്‌കൂൾ സംഘടിപ്പിച്ച ടീച്ചിങ് നോട്ട് റിട്ട. അഡീഷനൽ വിദ്യാഭ്യാസ ഡയറക്ടർ സി. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.