പൊൻകതിർ വിളയിച്ച്​ വിജയൻ

കാഞ്ഞങ്ങാട്​: മൂന്നേക്കറോളം വരുന്ന സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചുമാറ്റി അതിൽ ഒരേക്കറിലധികം വരുന്ന സ്ഥലത്തെ നെൽകൃഷിക്ക് ഉപയുക്തമാക്കി പൊൻവിള കൊയ്​തിരിക്കുകയാണ് കർഷകനായ കാരാക്കോട്ടെ വിജയൻ. സുഭിക്ഷ കേരളത്തി​ൻെറ ഭാഗമായി ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഉമ, തൊണ്ണൂറാൻ എന്നീ നെൽവിത്തിനങ്ങൾ ഉപയോഗിച്ച് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി. പ്രഭാകരൻ നിർവഹിച്ചു. വാർഡ് മെംബർ അബ്​ദുൽ റഹ്​മാൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. നെൽകൃഷിയുടെ വിത്ത് വിതക്കൽ ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡൻറ്​ സി. പ്രഭാകരൻതന്നെ സെപ്റ്റംബർ അഞ്ചിന് കൊയ്ത്തുത്സവം ഉദ്ഘാടനം നിർവഹിച്ചതും പ്രത്യേകതയായി. അധ്യാപികയായ ഭാര്യയും മകളും വിജയ​ൻെറ കൃഷിവിജയത്തിന് പിന്നിലുണ്ട്. മടിക്കൈ കൃഷിഭവനിലെ കൃഷി ഓഫിസർ കുമാരി എസ്. അഞ്ജുവും കൃഷി അസിസ്​റ്റൻറ്​ സ്മിജയും വിജയന് മാർഗനിർദേശങ്ങൾ നൽകി ഒപ്പമുണ്ട്. സമ്മിശ്ര കൃഷി നടത്തുന്ന വിജയൻ ജൈവകൃഷിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. vila Attachments area വിജയ​ൻെറ കൃഷിയിടത്തിൽ വിളവെടുപ്പുത്സവം പഞ്ചായത്ത്​ പ്രസിഡൻറ്​ സി. പ്രഭാകരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.