വെള്ളരിക്കുണ്ട്: പരപ്പ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിൻെറ ശിലാസ്ഥാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പരപ്പയില്‍ സൗജന്യമായി ലഭിച്ച 68 സൻെറ് സ്ഥലമാണ് ബസ് സ്റ്റാൻഡ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. രണ്ടുകോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്റ്റാൻഡിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാറിൻെറ അംഗീകാരവും നേടിയിട്ടുണ്ട്. പി. വേണുഗോപാലന്‍, ജോയി പാലക്കുടിയില്‍, കെ. തമ്പാന്‍ എന്നിവരാണ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.വി. തങ്കമണി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് വിധുബാല, വൈസ് പ്രസിഡൻറ് വി. ബാലകൃഷ്ണന്‍, മെംബര്‍ കാര്‍ത്യായനി കണ്ണന്‍, പി.വി. ചന്ദ്രന്‍, ഭാസ്‌കരന്‍ അടിയോടി, സി.കെ. ശശി നമ്പ്യാര്‍, വിജയന്‍ കോട്ടക്കല്‍, എന്‍. മനോജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.