യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധ മാർച്ച്​

കാഞ്ഞങ്ങാട്​: പി.എസ്. സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ നിരാശനായി എക്സൈസ് റാങ്ക് പട്ടികയിലുള്ള അനു ആത്മഹത്യ ചെയ്​തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി. സാജിദ് മവ്വൽ ഉദ്​ഘാടനം ചെയ്​തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ്​ സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്​ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, ജില്ല ജനറൽ സെക്രട്ടറി രാഗേഷ് പെരിയ, നിഷാന്ത് കല്ലിങ്കാൽ, വി.വി. സുഹാസ്, ഉമേഷൻ കാട്ടുകുളങ്ങര, സുജിത് പുതുക്കൈ, ഷീബ അജാനൂർ, ലിജിന രതീഷ്, രജിത രാജൻ എന്നിവർ സംസാരിച്ചു. ശ്രീകാന്ത് പനത്തടി, ലിബിൻ മാലോം, ഷിബിൻ ഉപ്പിലാക്കൈ, അരുൺ മാലോം, ശ്രീജിത്ത്‌ കോടോത്ത്, ശ്രീജിത്ത്‌ കൂവാറ്റി എന്നിവർ സംസാരിച്ചു. youth congress 3 യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ നടന്ന പ്രതിഷേധ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.