മുഴുവൻ വീട്ടുമുറ്റത്തും വെള്ളവും സോപ്പും

തൃക്കരിപ്പൂർ: വലിയപറമ്പ ഗ്രാമപഞ്ചായത്ത് കോവിഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും ഉമ്മറത്ത് ബക്കറ്റ് വെള്ളവും സോപ്പും ഉറപ്പുവരുത്തുന്നു. പദ്ധതിയുടെ ഭാഗമായി അഞ്ചാം വാർഡിലെ 190 വീട്ടുമുറ്റങ്ങളിലും ഇത് സജ്ജീകരിച്ചു. ജാഗ്രത സമിതി വളൻറിയർമാർ നാലു ഗ്രൂപ്പുകളായി ഗൃഹസന്ദർശനം നടത്തിയാണ് തീരുമാനം നടപ്പാക്കുന്നത്. കോവിഡ് പ്രതിരോധവും ജാഗ്രതയും വീടുകളിൽനിന്ന് തുടങ്ങാം എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.ടി. അബ്​ദുൽ ജബ്ബാർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പഞ്ചായത്തി​ൻെറ മുഴുവൻ വാർഡിലും നടപ്പാക്കും. വാർഡ് മെംബർ എം.വി. സരോജിനി അധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസർ വി. മോഹനൻ പദ്ധതി വിശദീകരിച്ചു. കെ.വി. രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത്, ജുനൈസ്, എം. അനിലൻ എന്നിവർ സംസാരിച്ചു. tkp covid campaign വലിയപറമ്പ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ കാമ്പയിൻ 'വെള്ളവും ഒരു സോപ്പും വീട്ടുമുറ്റത്ത്' ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.ടി. അബ്​ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.