കാസർകോട്: പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള സിവിൽ സർവിസ് കെട്ടിപ്പടുക്കണമെന്നും ജനങ്ങൾക്ക് മുഴുവൻ സേവനങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കാൻ സർക്കാർ ജീവനക്കാർ ജാഗരൂകരായിരിക്കണമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയൻ (എസ്.ജി.ഒ.യു) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് എ. ഇസ്മായിൽ സേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീം മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും രൂപരേഖയും അവതരിപ്പിച്ചു. ട്രഷറർ കെ.പി. ഫൈസൽ, വൈസ് പ്രസിഡൻറ് എം.എ. അസർ, ജവഹർ അലി ഖാൻ, നാസർ നങ്ങാരത്ത്, ടി.കെ. അൻവർ, ടി. സലീം, ഒ.എം. ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: എൻ.പി. സൈനുദ്ദീൻ (പ്രസി), എൻ.ബി. അഷ്‌റഫ് (വൈ. പ്രസി), കെ. ഷംസുദ്ദീൻ (ജന. സെക്ര), റാഷിദ് (സെക്ര), ഇസെഡ്.എ. അൻവർ ഷമീം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.