കോവിഡ്​ പേടി; പൂ വാങ്ങാൻ ആളില്ല

കാഞ്ഞങ്ങാട്​: കർണാടകയിൽനിന്നുള്ള വിവിധ സംഘങ്ങൾ നഗരത്തിലെത്തിയെങ്കിലും പ​ൂക്കൾ വാങ്ങാൻ ആളില്ലാത്തത്​ ഇവരെയും നിരാശരാക്കി. ആലാമിപള്ളി പുതിയ ബസ്​സ്​റ്റാൻഡിലാണ്​ മറുനാടൻ പൂക്കൾ വിൽപനക്കെത്തിച്ചത്​. ഓണക്കോടിയും മറ്റു വസ്​ത്രങ്ങളും വാങ്ങാൻ ഇക്കുറി ആളുകൾ കുറവായിരുന്നു. നഗരത്തിലെ വൻകിട തുണിഷോപ്പുകളിലൊന്നും ആളനക്കംപോലുമുണ്ടായിട്ടില്ല. പൊലീസി​ൻെറ നേതൃത്വത്തിൽ കോവിഡ്​ ബോധവത്​കരണ പരിപാടികളും കോൺഗ്രസി​ൻെറ വിവിധ പരിപാടികളും മാത്രമാണ്​ ഞായറാഴ്​ച നഗരത്തിൽ കാണാനായത്​. ഇതുകൂടാതെ ഗ്രാമീണ മേഖലകളിൽ വർഷംതോറും നടക്കാറുള്ള ഓണാഘോഷ പരിപാടികളും ഇക്കുറി നടന്നില്ല. ഓണാഘോഷമില്ലാതെ വിഷമത്തിലായ കുഞ്ഞുമക്കളെ സന്തോഷിപ്പിക്കാനായി ചിലർ വീടുകളിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു. ബന്ധുക്കളെയും അയൽവാസികളെയും പ​ങ്കെടുപ്പിച്ചുള്ള കസേരകളി, ബലൂൺ റൈസ്​, ചാക്ക്​ റൈസ്​, സുന്ദരിക്ക്​ പൊട്ടുതൊടൽ തുടങ്ങി വിവിധ മത്സരങ്ങളാണ്​ ഗ്രാമീണ മേഖലകളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച്​ നടന്നത്​. onam ഉത്രാടദിനത്തിൽ മറുനാടൻ പൂക്കളുമായി നഗരത്തിലെത്തിയവർ onam 2 പുല്ലൂർ തട്ടുമ്മലിലെ മുത്തുപ്പണിക്കരുടെ വീട്ടിൽ നടന്ന ഓണാഘോഷ മത്സരത്തിലെ ബലൂൺ റൈസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.