നീലേശ്വരം: അധ്യാപകനും റിട്ട. എ.ഇ.ഒയും കെ.എസ്.ടി.എ മുൻ ജില്ല പ്രസിഡൻറുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഗംഗയിൽ കല്ലളി കെ. (85) നിര്യാതനായി. പൊതാവൂർ എ.യു.പി സ്കൂളിലും കയ്യൂർ, തൃക്കരിപ്പൂർ, പെരിയ, വെള്ളിക്കോത്ത്, ഹൊസ്ദുർഗ് ഹൈസ്കൂളുകളിലും ജോലി ചെയ്തിട്ടുണ്ട്. ഹൊസ്ദുർഗ് ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്നു. എ.ഇ.ഒയായി ഹൊസ്ദുർഗ് സബ്ജില്ലയിലും ചെറുവത്തൂർ സബ് ജില്ലയിലും പ്രവർത്തിച്ചു. ഭാഷാധ്യാപക സംഘടനയുടെ ജില്ല നേതാവായിരുന്നു. വിരമിച്ചതിനു ശേഷം ഇടത് - പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. കർഷക തൊഴിലാളി യൂനിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ്, സി.പി.എം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: എ.എം. രാധക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: എ.എം. പ്രീതി, പ്രസാദ് (അസോസിയേറ്റ് പ്രഫസർ, അനാട്ടമി ഡിപ്പാർട്മൻെറ്, കസ്തൂർബ മെഡിക്കൽ കോളജ്, മണിപ്പാൽ). മരുമക്കൾ: പ്രമീള (കാനറ ബാങ്ക് ഹെഡ് ഓഫിസ് മണിപ്പാൽ), പരേതനായ എം. ഗംഗാധരൻ നായർ (സൂപ്രണ്ടിങ് എൻജിനീയർ ഒ.എൻ.ജി.സി). സഹോദരങ്ങൾ: നാരായണി അമ്മ (പടിഞ്ഞാറ്റംകൊഴുവൽ), ഗോപാലകൃഷ്ണൻ നായർ (റിട്ട. അസി. എൻജിനീയർ പി.ഡബ്ല്യു.ഡി), ലക്ഷ്മിക്കുട്ടി (പടിഞ്ഞാറ്റംകൊഴുവൽ), സരോജിനി (കിഴക്കൻ കൊഴുവൽ). Kunjikrishnan Nair -vijayan sargam.jpg കൊട്ടൻ നീലേശ്വരം: മടിക്കൈ എരിക്കുളത്തെ കുന്നുമ്മൽ കൊട്ടൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കുഞ്ഞികൃഷ്ണൻ, ശൈലജ, ബേബി. മരുമക്കൾ: ജാനകി, കുമാരൻ (ഇരുവരും ഉദിനൂർ), ധനപാലൻ (സേലം). സഹോദരങ്ങൾ: പരേതരായ അമ്പാടി, അമ്പു, മാണിക്കം. Kottan -vijayan sargam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.