ആശുപത്രി വികസന മുരടിപ്പിനെതിരെ സമരം ശക്തമാക്കുന്നു

വ്യാഴാഴ്ച ആശുപത്രിക്കു മുന്നിൽ ധർണ കുമ്പള: താലൂക്ക് ആശുപത്രിയായി ഉയർത്തിയ മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് മംഗൽപാടി ജനകീയവേദി ഭാരവാഹികൾ. അഞ്ച് കോടി രൂപ ചെലവിൽ അഞ്ചുനില കെട്ടിടം പണിയുമെന്ന കലക്ടറുടെ പ്രഖ്യാപനം കടലാസിലാണ്​. എട്ട് പഞ്ചായത്തുകളിലെ രോഗികൾക്ക് ചികിത്സാ സൗകര്യം ലഭിക്കേണ്ട ആതുരാലയത്തി​ൻെറ പുരോഗതിക്കായി സർക്കാറിനോട് നിരവധി തവണ യാചിച്ചിട്ടും ഫലം കണ്ടില്ല. 2019 കിടത്തിചികിത്സ തുടങ്ങിയെങ്കിലും പലപ്പോഴായി തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്. 20 കോടി രൂപയുടെ പദ്ധതി തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചുവെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും വ്യക്തതയില്ല. ദിവസേന 600-700നും ഇടയിൽ രോഗികൾ ചികിത്സക്കെത്തുന്നു. എന്നാൽ, മൂന്നോ നാലോ ഡോക്ടർമാരാണുള്ളത്. മറ്റു ജീവനക്കാരും ആവശ്യത്തിനില്ല. പുതുതായി വരുന്ന ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുന്നതും നിത്യസംഭവമാണ്. താലൂക്ക് ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മുഴുവൻ സമയവും കടത്തി ചികിത്സ അനുവദിക്കുക, ഡോക്ടർമാരെ നിയമിക്കുമ്പോൾ തദ്ദേശീയർക്ക് മുൻഗണന നൽകുക, എക്സ്​റേ, സ്കാനിങ് സംവിധാനം ഏർപ്പെടുത്തുക, മെച്ചപ്പെട്ട ലാബ് സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ശക്തമാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതി​ൻെറ ഭാഗമായി വ്യാഴാഴ്​ച ആശുപത്രി കവാടത്തിന് മുന്നിൽ ധർണ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ അബൂ തമാം, സിദ്ദീഖ് കൈകമ്പ, അഷ്റഫ് മദർ ആർട്സ്, റൈഷാദ് ഉപ്പള, അഷാഫ് മൂസ, മഹ്മൂദ് കൈകമ്പ, സൈൻ അടുക്ക എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT