എൻ.കെ. ദാമോദരൻ മാസ്​റ്റർ എൻഡോവ്മെൻറ് നൽകി

എൻ.കെ. ദാമോദരൻ മാസ്​റ്റർ എൻഡോവ്മൻെറ് നൽകി ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന എൻ.കെ.ദാമോദര​ൻെറ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മൻെറ് ഓൺലൈൻ പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് ടെലിവിഷൻ നൽകുന്നതിനുവേണ്ടി നൽകി. പ്രിൻസിപ്പൽ ടി. സുമതിയിൽ നിന്ന്​ ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ്​ എം. രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. സത്യഭാമ, എസ്.എം.സി ചെയർമാൻ വയലിൽ രാഘവൻ, മദർ പി.ടി.എ പ്രസിഡൻറ്​ ടി.ആർ. പത്മാവതി, ദിവേക് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സ്വാഗതവും സി.വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. പടം: chr online TV എൻ.കെ. ദാമോദര​ൻെറ സ്മരണാർഥമുള്ള എൻഡോവ്മൻെറ്​ ഓൺലൈൻ പഠനസഹായം ആവശ്യമുള്ള കുട്ടികൾക്ക് ടെലിവിഷൻ നൽകുന്ന പ്രിൻസിപ്പൽ ടി. സുമതിയിൽനിന്നും ജില്ലാ പഞ്ചായത്തംഗം പി.സി. സുബൈദ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.