ബെഡും തലയണയും നൽകി

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിൽ ക്വാറൻറീനിൽ കഴിയുന്നവർക്കായി ഉദുമ പഞ്ചായത്ത്​ മുസ്​ലിം ലീഗ് നൽകുന്ന ബെഡും തലയണയും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. കെ.ബി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എ. മുഹമ്മദലി,സെക്രട്ടറി ശശിധരൻ, വൈസ് പ്രസിഡൻറ്​ ലക്ഷ്​മി ബാലൻ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ സന്തോഷ്കുമാർ, പ്രഭാകരൻ തെക്കേക്കര, സൈനബ അബൂബക്കർ,പഞ്ചായത്ത് അംഗങ്ങളായ ഹമീദ് മാങ്ങാട്, ചന്ദ്രൻ നാലാം വതുക്കൽ, കെ.വി.അപ്പു, ശംസു ബേക്കൽ, എരോൽ മുഹമ്മദ് കുഞ്ഞി, ശംസുദ്ദീൻ ഓർബിറ്റ്, കരീം നാലാം വതുക്കൽ, സുബൈർ പാക്യാര, ഹാരിസ് അങ്കക്കളരി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.