നഗരസഭ കല്യാണമണ്ഡപം കെട്ടിടത്തിന് സമീപം മാലിന്യക്കൂമ്പാരം

നീലേശ്വരം: നഗരസഭയുടെ കീഴിലുള്ള ദേശീയപാത മാർക്കറ്റ് ജങ്​ഷനിലെ കല്യാണ മണ്ഡപം കെട്ടിടത്തിന് സമീപം മാലിന്യക്കൂമ്പാരം. കെട്ടിടത്തി​ൻെറ കിഴക്ക് ഭാഗത്താണ് മാലിന്യം പ്ലാസ്​റ്റിക്​ ചാക്കുകളിലാക്കി തള്ളിയത്. മഴ വന്നതോടുകൂടി മാലിന്യം ചീഞ്ഞളിഞ്ഞ് നാറാൻ തുടങ്ങി. ഇതുമൂലം കൊതുകുകളുടെ ശല്യവും രൂക്ഷമായി. അഞ്ചോളം കച്ചവട സ്ഥാപനങ്ങളും ഒരു ഹോട്ടലും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. മാലിന്യത്തി​ൻെറ ചീഞ്ഞളിഞ്ഞ നാറ്റം മൂലം ഹോട്ടലിലും മറ്റ് കച്ചവട സ്ഥാപനത്തിലും എത്തുന്നവർ ബുദ്ധിമുട്ടിലാണ്​.മാലിന്യം നീക്കേണ്ട നഗരസഭാ ശുചീകരണ തൊഴിലാളികൾ ഇത് നീക്കം ചെയ്യുന്നില്ല. ഡെങ്കി റിപ്പോർട്ട് ചെയ്ത നഗരസഭ പരിധിയിൽ മാലിന്യക്കൂമ്പാരം മൂലം നഗരത്തിലെ വ്യാപാരികൾക്കും പനിപിടിക്കുമെന്ന ആശങ്കയിലാണ്. നഗരസഭ എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.