കോവിഡ് ബോധവത്കരണ ഡോക്യുമൻെററിയുമായി തിയറ്ററിക്‌സ് സൊസൈറ്റി കാസര്‍കോട്: കോവിഡ് പ്രതിരോധ ബോധവത്കരണ ഭാഗമായി ഹ്രസ്വ ഡോക്യുമൻെററിയുമായി കാസര്‍കോട് തിയറ്ററിക്‌സ് സൊസൈറ്റി. സമൂഹ വ്യാപന ഭീതി തുടരുന്നതിനിടെ സാമൂഹിക അകലം പാലിക്കേണ്ടതിൻെറയും അനാവശ്യമായി പുറത്തിറങ്ങാതിരിക്കേണ്ടതിൻെറയും ആവശ്യകത വരച്ചുകാട്ടി മൂന്ന് ഡോക്യുമൻെററികളാണ് തയാറാവുന്നത്. ആദ്യത്തെ രണ്ടെണ്ണം പുറത്തിറങ്ങി. ഖാലിദ് ഷാന്‍ സംവിധാനവും ഷഹ്‌സമാന്‍ തൊട്ടാന്‍ കാമറയും നിര്‍വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം നിര്‍വഹിച്ചു. തിയറ്ററിക്‌സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, തിയറ്ററിക്‌സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, ട്രഷറര്‍ ടി.വി. ഗംഗാധരന്‍, സുബിന്‍ ജോസ്, ജി.ബി. വത്സന്‍, ഉമേശ് സാലിയന്‍, കെ.എസ്. ഗോപാലകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു. ജിബി വത്സന്‍, മറിയം ബുര്‍ഹാന്‍ എന്നിവര്‍ അഭിനേതാക്കളായി. സുബിന്‍ ജോസ്, ജോവന്‍ അന്ന സുബിന്‍, ഫൈസല്‍ പി. ഇസ്മായില്‍, ഗോകുല്‍, എഫ്‌റോണ്‍ ബാസിക്‌സ്, മുഹമ്മദ് ശമീല്‍ തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. theatrc society കോവിഡ് പ്രതിരോധ ബോധവത്കരണത്തിൻെറ ഭാഗമായി കാസര്‍കോട് തിയറ്ററിക്‌സ് സൊസൈറ്റി തയാറാക്കിയ ഹ്രസ്വ ഡോക്യുമൻെററിയുടെ പ്രകാശനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.