ക്വാറൻറീൻ: സാമുദായിക ആരോപണം പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി

ഉദുമ: സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുന്ന തരത്തിൽ, ക്വാറൻറീൻ സൗകര്യമൊരുക്കിയ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ മതവിദ്വേഷ പ്രചാരണം നടത്തുന്നത് പ്രതിഷേധാർഹമാണെന്നും ഇത്തരം ദുഷ് പ്രചാരണങ്ങളിൽ നിന്ന് തൽപരകക്ഷികൾ വിട്ടുനിൽക്കണമെന്നും വെൽഫെയർ പാർട്ടി ഉദുമ പടിഞ്ഞാർ- അംബികാ നഗർ യൂനിറ്റ് സംയുക്ത എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ സഫിയ സമീർ അധ്യക്ഷത വഹിച്ചു. പി.കെ. അബ്​ദുല്ല, കെ.എം. നജീബ്, എം. അബ്​ദുൽ റസാഖ്, പി.കെ. അഷ്‌റഫ്, എം.എ. അസ്​ലം, അസ്ബ സക്കരിയ എന്നിവർ സംസാരിച്ചു. പി.കെ. സമീർ സ്വാഗതവും ദിർഷാബി ശെരീഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.