ചോക്കലേറ്റ് സംരംഭകരാകാന്‍ മികച്ച അവസരവുമായി കൽപ ഗ്രീന്‍ ചാറ്റ്

കാസർകോട്​: . ചോക്കലേറ്റ് നിര്‍മാണം കുറഞ്ഞ മുതല്‍മുടക്കില്‍ എങ്ങനെ ആരംഭിക്കാം എന്ന വിഷയത്തില്‍ ജൂലൈ 11ന് ഡോ. ഷമീന ബീഗം ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യും. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും കേരള സ്​റ്റാര്‍ട്ടപ് മിഷനും സംയോജിച്ചാണ് പരിശീലനം സംഘിടിപ്പിക്കുന്നത്. രാവിലെ 10.30ന് ആരംഭിക്കുന്ന പരിശീലന പരിപാടി സി.പി.സി.ആര്‍.ഐ സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ. കെ. മുരളീധരന്‍ നിയന്ത്രിക്കും. തമിഴ്, കന്നഡ ഭാഷകളില്‍ വിശദീകരിക്കാനും സംശയ നിവാരണത്തിനുമായി ഡോ. എലൈന്‍ അപ്ഷര, ഡോ. ചൈത്ര എന്നിവരുള്‍പ്പെടുന്ന പാനല്‍ രൂപവത്​കരിച്ചു. ഫോൺ: 8129182004. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറുടെ ഒഴിവ് കാസർകോട്​: ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ല മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തില്‍ ജൂലൈ 14ന് രാവിലെ 10.30ന് നടക്കും. കൂടിക്കാഴ്ച മാറ്റി കാസർകോട്​: കാസര്‍കോട് ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളജ് വകുപ്പുകളില്‍ ഫര്‍മസിസ്​റ്റ്​ ഗ്രേഡ് രണ്ട് (എന്‍.സി.എ ധീവര) കാറ്റഗറി നമ്പര്‍ 19/2019) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ജൂലൈ ഒമ്പതിന് കേരള പബ്ലിക് സര്‍വിസ് കമീഷ​ൻെറ കോഴിക്കോട് ജില്ല ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തീയതി, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി അറിയിക്കും. കലക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത് 18ന് വെള്ളരിക്കുണ്ടില്‍ അപേക്ഷ ജൂലൈ 13ന് രാത്രി 12വരെ സ്വീകരിക്കും കാസർകോട്​: ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദേശിച്ച ജില്ല കലക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജൂലൈ 18ന് നടത്തും. വെള്ളരിക്കുണ്ട് താലൂക്ക്തല പരാതി പരിഹാര ഓണ്‍ലൈന്‍ അദാലത്താണ് 18ന് ഉച്ച രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ സംഘടിപ്പിക്കുക. അദാലത്തിലേക്കുള്ള അപേക്ഷ ജൂലൈ 13ന് രാത്രി 12വരെ സ്വീകരിക്കും. കുടിവെള്ളം, വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണ-ആരോഗ്യ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍, പൊതുപ്രശ്‌നങ്ങള്‍ എന്നിവ അദാലത്തില്‍ ഉന്നയിക്കാം. എന്നാല്‍, സി.എം.ഡി.ആര്‍.എഫ് ചികിത്സ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍, സ്​റ്റാറ്റ്യൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ സംബന്ധിച്ച പരാതി സ്വീകരിക്കില്ല. അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.edistrict.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടാതെ വില്ലേജ് -താലൂക്ക് ഓഫിസുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.