ബദിയടുക്ക: അഗല്‍പാടി ബാലകൃഷ്ണ തന്ത്രി നിര്യാതനായി. കുമ്പള സീമയിലെ കുമ്പള, പുത്തൂര്‍, സുള്ള്യ തുടങ്ങി 80ഓളം ക്ഷേത്രങ്ങളിലെയും 300ൽ ഏറെ ദൈവസ്ഥാനങ്ങളുടെയും കാര്‍മികത്വംവഹിച്ചിരുന്ന തന്ത്രിവര്യനായിരുന്നു. 100 വര്‍ഷംമുമ്പാണ് ഇവരുടെ കുടുംബം അഗല്‍പാടിയിലെത്തിയത്. അഗല്‍പാടി ദേലമ്പാടി ബാലകൃഷ്ണ തന്ത്രി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ആധ്യാത്മിക വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പെര്‍ദനെ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രത്തിലായിരുന്നു ഏറ്റവും ഒടുവിലായി പ്രതിഷ്ഠ നടത്തിയത്. പരേതരായ സുബ്രായ-ഗൗതമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഗുണ. മകന്‍: അഭിരുദ്ര. സഹോദരങ്ങള്‍: പരേതരായ കൃഷ്ണവേണി, കാര്‍ത്ത്യായനി. പടം : നിര്യാതനായ ബാലകൃഷ്ണ തന്ത്രി Balakrishna thanthri -bm zubair ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.