മുഹമ്മദ്
ഫർസീൻ
Posted On
date_range Updated On
date_range എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍. തോട്ടട സ്വദേശി എ.പി. മുഹമ്മദ് ഫര്‍സീന്‍ (25) ആണ് കുറുവ യു.പി സ്‌കൂളിനു സമീപം അറസ്റ്റിലായത്. പഴ്‌സില്‍ ഒളിപ്പിച്ച നിലയില്‍ 78 മില്ലി ഗ്രാം വസ്തുവാണ് എക്‌സൈസ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍നിന്ന് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് സൂചന.
കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ പി.കെ. ദിനേശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍, ഡ്രൈവര്‍ അജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.