Posted On
date_range Updated On
date_range കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവും രണ്ടുഗ്രാം എം.ഡി.എം.എയുമായി പരിയാരം കടന്നപ്പള്ളി സ്വദേശിയെപൊലീസ് പിടികൂടി. ചന്തപ്പുരയിലെ സാജിദ് സഹ്ദിയാസിനെയാണ് (26)ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്. വില്പനക്ക് കൊണ്ടുപോകുന്ന നിലയിലാണ് കഞ്ചാവ് ശേഖരവും എം.ഡി.എം.എയും കണ്ടെത്തിയത്.
ചോദ്യംചെയ്യലില്‍ ഇയാള്‍ താമസിക്കുന്ന സമീപത്തെ കെട്ടിടത്തിലെ മുറിയിലും കഞ്ചാവ് ഇലകളും പൂക്കളും തൂക്കുയന്ത്രവും കണ്ടെത്തി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.