വിശ്വനാഥൻ
Posted On
date_range Updated On
date_range വാഹനാപകടം: സൈനികൻ മരിച്ചു
ചെറുകുന്ന്: കാറും ലോറിയും കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ജവാന് എം.കെ. വിശ്വനാഥൻ (54) മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് മുണ്ടപ്പുറം ബസ്റ്റോപ്പിനു സമീപം പുലർച്ച 5.50നാണ് അപകടം. അസമിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ് വിശ്വനാഥൻ. കൂടെയുണ്ടായിരുന്ന ഭാര്യ ടി.എസ്. ബിന്ദു, ബന്ധു മായ എന്നിവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചെറുവത്തൂർ ചേമ്പ്രക്കാനം സ്വദേശികളാണ്.
കാർ കോട്ടയത്തുനിന്ന് ചെറുവത്തൂരിലെ വീട്ടിലേക്കും, ലോറി കണ്ണൂർ ഭാഗത്തേക്കും പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.