കുട്ടി ഡ്രൈവർമാരെ കണ്ടെത്താൻ പൊലീസ് നടത്തിയ പരിശോധന

കണ്ണൂർ റേഞ്ചിൽ സ്പെഷൽ ഡ്രൈവ്; കുട്ടി ഡ്രൈവർമാരെ പിടികൂടി, 51 കേസ് രജിസ്റ്റർ ചെയ്തു

കണ്ണൂർ: സംസ്ഥാനത്ത് മൂന്ന് സംഭവങ്ങളിലായി കുട്ടി ഡ്രൈവർമാർ നടത്തിയ അപകടവും മരണവും കണക്കിലെടുത്ത് കണ്ണൂർ റേഞ്ചിൽ പൊലീസിന്റെ പ്രത്യേക പരിശോധന. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ നാല് ജില്ലകളിലായി പൊലീസ് സ്പെഷൽ ഡ്രൈവ് നടത്തി. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് റൂറൽ ജില്ലയിലാണ്. 14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കാസർകോട് ജില്ലയിൽ 13 ഉം കണ്ണൂർ സിറ്റി ജില്ലയിൽ 12ഉം കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റൂറൽ ആറും കോഴിക്കോട് സിറ്റി ജില്ല അഞ്ചും വയനാട് ഒന്നും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരുംദിവസങ്ങളിലും പൊലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജിയുടെ ഓഫിസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

Tags:    
News Summary - Kannur Drive 51 Cases Against Child Drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.