കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവാവിനെ പിടികൂടിയപ്പോൾ


കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 4.690 കിലോ കഞ്ചാവ്; യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 4. 690 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കസാനക്കോട്ട സ്വദേശി സി.വി. സൽമാനുൽ ഫാരിസ് (25) ആണ് അറസ്റ്റിലായത്. റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തിങ്കളാഴ്ച രാവിലെ 7.40 ന് ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെന്നൈയിൽനിന്ന് കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആർ.പി.എഫ് എസ്.ഐ കെ.വി. മനോജ് കുമാർ, റെയിൽവേ ഗ്രേഡ് എസ്.ഐമാരായ ഷാജി പനോളി, എ. മനോജ് കുമാർ, എ.എസ്.ഐമാരായ വിനയകുമാർ, സജി, സി.പി.ഒ ജിഷ്ണു, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ വിജേഷ്, കോൺസ്റ്റബിൾ അബ്ദുൽ സത്താർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Man Arrested With Ganja Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.