ട്രെയിനിടിച്ച് രണ്ടു പോത്തുകൾ ചത്തു

കണ്ണൂർ: അലഞ്ഞുതിരിയുന്ന പോത്തുകൾ റെയിൽവേക്കും തലവേദനയാകുന്നു. ചൊവ്വാഴ്ച രാത്രി 8.30ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനുസമീപം രണ്ടു പോത്തുകൾ ട്രെയിൻതട്ടി ചത്തു. വൻ അപകടമാണ് ഒഴിവായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനും പടിഞ്ഞാറകണ്ടിക്കും ഇടയിൽ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ഇടിച്ചാണ് പോത്തുകൾ ചത്തത്.

പോത്തുകൾ റെയിലിന് കുറുകെ കയറി ട്രെയിനിന് അടിയിൽപെടുകയായിരുന്നു. ഉടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരമറിയിച്ചു. റെയിൽവേ പൊലീസും ആർ.പി.എഫും സ്ഥലത്തെത്തി പോത്തിന്റെ ജഡം പുറത്തെടുക്കുകയായിരുന്നു. ഇതോടെ 35 മിനിറ്റോളം വൈകിയാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പോത്ത് തട്ടി വൻ അപകടമാണ് ഒഴിവായത്. മംഗളൂരുവിൽനിന്ന് നിരവധിയാളുമായാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് പോകുന്നത്.

Tags:    
News Summary - Two buffaloes died after being hit by a train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.