കണ്ണൂർ: ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുകളില്‍ ക്ഷയരോഗ ബോധവത്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. സരള ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസ്, ജില്ല ടി.ബി സെന്റര്‍, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, നാഷനല്‍ ഹെല്‍ത്ത് മിഷന്, ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കാമ്പയിന് നടക്കുന്നത്. ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. ജി. അശ്വിന് അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. രജ്ന ശ്രീധര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. ജഗന്‍ലാല്‍, ജില്ല ടി.ബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം. ബിന്ദു, ജില്ല ടി.ബി സെന്റര്‍ എ.സി.എസ്.എം കോഓഡിനേറ്റര്‍ പി.വി. അക്ഷയ, ജില്ല പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് പി.കെ. പവിത്രന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.