പഴയങ്ങാടി ഏഴോം മുട്ടുകണ്ടി പാതയോരത്ത് മാലിന്യം തള്ളിയ നിലയിൽ
Posted On
date_range Updated On
date_range കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നു
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ മുട്ടുകണ്ടി പാതയോരത്ത് കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക്ക് ചാക്കുകൾ, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് തള്ളുന്നത്. വേലിയിറക്ക സമയത്ത് രൂക്ഷമായ ദുർഗന്ധമാണ് പുഴയോരത്ത് അനുഭവപ്പെടുന്നത്.
നിരവധി ജലജീവികളുടെ ആവാസ കേന്ദ്രമായ കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നത് നാശഭീഷണിയുയർത്തുന്നു. പുഴയോരത്ത് തള്ളുന്ന മാലിന്യം വേലിയേറ്റ സമയത്ത് പുഴയിലെത്തുന്നത് മത്സ്യങ്ങൾക്ക് ഭീഷണിയുയർത്തുന്നു. നായ്ക്കൾ മാലിന്യം കടിച്ചെടുത്ത് റോഡിലിടുന്നുണ്ട്. മാലിന്യം തള്ളുന്നത് തടയാൻ ഏഴോം പഞ്ചായത്ത് കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, രാത്രിയിൽ കാമറയുടെ കണ്ണിൽപെടാതെ ഇവിടെ മാലിന്യം തള്ളുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.